Skip to main content

D.El.Ed. ICT

Like and Subscribe my YouTube Channel
https://www.youtube.com/channel/UCdf85L6OMWDA8fpmURj4iyw


Presentation - LibreOffice Impress





Spreadsheets - LibreOffice Calc





GIMP


    ഗ്നൂ /ലിനക്സ്, OS X, വിൻഡോസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് വേണ്ടി ഉള്ള ഇമേജ് എഡിറ്റർ ആണ് GIMP. ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയതിനാൽ അതിന്‍റെ ഉറവിട കോഡ് മാറ്റാനും, മാറ്റങ്ങൾ വിതരണം ചെയ്യാനും സാധിക്കും. നിങ്ങൾ ഒരു ഗ്രാഫിക് ഡിസൈനറോ, ഫോട്ടോഗ്രാഫറോ ചിത്രകാരനോ, ശാസ്ത്രജ്ഞനോ മറ്റേത് മേഖലയിൽ വർക്ക് ചെയ്യുന്ന ആൾ ആണെങ്കിലും, നിങ്ങളുടെ ജോലി ഭംഗിയായി പൂർത്തീകരിക്കാൻ വളരെയധികം പരിഷ്കരിച്ച ഉപകരണങ്ങൾ നൽകികൊണ്ട് ഇമേജ് മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. നിരവധി ഓപ്ഷനുകള് കൂടിയ സോഫ്റ്റ്‌വെയർ നിങ്ങളുടെ പ്രവർത്തനങ്ങൾ മികച്ചതാക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നു.

 

   General Image Manipulation Programme എന്നതിന്‍റെ ചുരുക്കെഴുത്താണ് ആദ്യകാലത്ത് GIMP എന്നറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന്‍ GIMP എന്നത് GNU Image Manipulation Programme എന്നതിന്‍റെ ചുരുക്കെഴുത്താണ്. 1995ല്‍ കാലിഫോര്‍ണിയ യുണിവേഴ് സിറ്റിയിലെ Bekerly കാമ്പസിലെവിദ്യാര്‍ത്ഥികളായ Peter Mattis, Spencer Kimbell എന്നിവര്‍ ചേര്‍ന്നാണ്ജിമ്പിന്‍റെ ആദ്യ പതിപ്പിന് രൂപം നല്‍കിയത്. 1986ല്‍ സ്ഥാപിതമായ eXperimental Computing Fecility (XCF) എന്ന സംഘടനക്ക് കീഴിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. വെര്‍ഷന്‍ 0.54 എന്ന ആദ്യ പതിപ്പ് 1996 ജനുവരിയില്‍ ആണ് പുറത്തിറങ്ങിയത്. ലോകത്തിലെ ആദ്യ Image Manipulation Programme ആയിരുന്നു അത്. പിന്നീട് Henrik, Brix Andersen, YoshinoriYama Kava തുടങ്ങി ധാരാളം പേര്‍ചേര്‍ന്നാണ് ജിമ്പിനെ പരിഷ്കരിച്ചു പുതിയ പതിപ്പ് ഇറക്കിയത്. ചിത്രങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള നിരവധി സംവിധാനങ്ങള്‍ ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇത്. ചിത്രം വരയ്ക്കാനും പെയിൻറിംഗിനും സഹായിക്കുന്ന ബ്രഷുകൾ, പെൻസിലുകൾ, എയർ ബ്രഷുകൾ, ക്ലോൺ തുടങ്ങിയ ടൂളുകൾ, ഒരേസമയം തന്നെ ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ജിമ്പിലൂടെ തുറന്നു വയ്ക്കാനുള്ള സാധ്യത, പാളികളുടെയും ചാനലുകളുടെയും സാന്നിധ്യം, വിവിധ ട്രാൻസ്ഫോം ടൂളുകൾ, സെലക്ഷൻ ടൂളുകൾ തുടങ്ങിയവ ജിമ്പിന്റെ ചില സവിശേഷതകൾ മാത്രമാണ്. .bmp, .gif, .jpeg, .mng, .pcf, .pdf, .png, .ps, .psd, .svg, .tiff, .tga, .xga, .xpm, തുടങ്ങി നിരവധി ഫയൽ ഫോർമാറ്റുകളിൽ ഉള്ള ചിത്രങ്ങൾ ജിമ്പ് ഉപയോഗിച്ച് തുറക്കാൻ സാധിക്കും








OpenShot Video Editor








Geogebra

ഗണിതപഠനത്തിൽ വിദ്യാർത്ഥിയേയും അധ്യാപകനേയും ഒരുപോലെ സഹായിക്കുന്ന ഒരു ഉബുണ്ടു സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര.  ജ്യാമിതീയരൂപങ്ങൾ വരച്ച് തുടങ്ങുന്ന ചെറിയ ക്ലാസ്സിലെ കുട്ടികൾക്കു മുതൽ ഗവേഷണ വിദ്യാർത്ഥികൾക്ക് വരെ ഉപയോഗപ്രദമായ ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണ് ഇത്. 


        ജ്യാമിതീയ രൂപങ്ങളുടെ സഹായത്തോടെ ജ്യാമിതി പഠിക്കുവാനും പഠിപ്പിക്കുവാനും ഉപകാരപ്പെടുന്ന വളരെ നല്ല ഒരു Edubundu സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര. ഗണിതത്തിലെ ജ്യാമിതി പഠിപ്പിക്കാൻ ഇതിനേക്കാൾ നല്ല ഒരു സോഫ്റ്റ്‌വെയർ ഇല്ല എന്ന് തന്നെ പറയാം. ഒരു ഗണിത അദ്ധ്യാപികക്ക് ജിയോജിബ്ര ഉപയോഗിക്കാൻ അറിയേണ്ടത് വളരെ അത്യാവശ്യം ആണ്. 

 







PhET

     നോബൽ ജേതാവായ കാൾ വീമാൻ ആണ് 2002 ൽ PhET തുടങ്ങിവച്ചത്. Interactive വഴിയിലൂടെ ഗണിതവും ശാസ്ത്രവും പഠിക്കാനുള്ള ഒരു സിമുലേഷൻ അപ്ലിക്കേഷൻ ആണ് PhET. ഗെയിമുകൾക്ക് വളരെ ദൃശ്യമായ അന്തരീക്ഷത്തിൽ കുട്ടികൾ സ്വയം അന്വേഷിച്ചു കണ്ടെത്തി പരീക്ഷിച്ചു പഠിക്കുന്ന ഒരു രീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്.

Website of PhET : https://phet.colorado.edu/







Marble

Application -> Education -> Marble എന്നക്രമത്തിൽ മാർബിൾ തുറക്കാൻ സാധിക്കും. മാർബിൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് രണ്ട് സ്ഥലങ്ങൾക്ക് ഇടയിലുള്ള ആകാശദൂരം കണ്ടുപിടിക്കാം. അക്ഷാംശ രേഖാംശങ്ങൾ, ഭൂപടങ്ങൾ, ഓരോ പ്രദേശത്തെയും താപനില, സമയം, തുടങ്ങി നിരവധി കാര്യങ്ങൾ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും.








Comments

  1. Now i find your blog. Thank you for your valuable help.
    പിന്നെ blog address search ചെയ്താല്‍ നമ്മുടെ മാത്രമായി തുറന്നു വരില്ലേ?
    വേറെയും കുറെ വന്നല്ലോ. നേരിട്ട് നമ്മുടെ blog ല്‍ എത്തില്ലല്ലേ....
    ok; thank you sir.....

    ReplyDelete
    Replies
    1. Serch box ൽ അല്ല Address box ൽ ആണ് blog അഡ്രസ് ടൈപ്പ് ചെയ്ത് കൊടുക്കേണ്ടത്. ബ്ലോഗർ ഉപയോഗിച്ച് നിർമ്മിക്കുന്ന ബ്ലോഗുകളിൽ ബ്ലോഗ് അഡ്രസ്സിന്റെ അവസാനം ‘.blogspot.com’ എന്ന് ഉണ്ടായിരിക്കും.
      ഉദാഹരണത്തിന് iamniv.blogspot.com

      Delete

Post a Comment

Popular posts from this blog

JFraction Lab Tutorial മലയാളം

ഭിന്ന സംഖ്യകൾ പഠിപ്പിക്കാനും പഠിക്കുന്നതിനും പറ്റിയ ഒരു ഉഗ്രൻ Edubundu സോഫ്റ്റ്‌വെയർ ആണ് JFraction Lab. 15 ഘട്ടങ്ങളായി ഭിന്നസംഖ്യകളെ പറ്റി മുഴുവനായും പഠിപ്പിക്കുന്ന മലയാളം സോഫ്റ്റ്‌വെയർ ആണ് JFraction Lab. ഒരു ഗെയിം കളിക്കുന്ന ലാഘവത്തോടെ ഇതിൽ ഭിന്നസംഖ്യകൾ പഠിക്കുവാൻ സാധിക്കും. വീഡിയോ കാണാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Youtube : https://youtu.be/bmAkIYIRbW0

ദത്തങ്ങളുടെ ഗണിതം

 യുണിറ്റ് 4 : ദത്തങ്ങളുടെ ഗണിതം Histogram or Histograph A diagram consisting of rectangles whose area is proportional to the frequency of a variable and whose width is equal to the class interval. A histogram is an accurate representation of the distribution of numerical data. It is an estimate of the probability distribution of a continuous variable (quantitative variable) and was first introduced by Karl Pearson. Bar Diagram or Bar Graph Bar Diagram or Bar Graph is a visual tool that uses bars to compare data among categories. A bar graph may run horizontally or vertically. The important thing to know is that the longer the bar, the greater its value. Bar graphs consist of two axes. there are 3 types of bar diagrams. 1. Vertical Bar Diagram 2. Horizontal Bar Diagram 3. Stacked Bar Diagram Pie Diagram Pie Diagram is a visual tool that uses bars to compare data among categories This may help you https://drive.g...

ജിയോജിബ്ര മലയാളം

          ഗണിതപഠനത്തിൽ വിദ്യാർത്ഥിയേയും അധ്യാപകനേയും ഒരുപോലെ സഹായിക്കുന്ന ഒരു ഉബുണ്ടു സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര.  ജ്യാമിതീയരൂപങ്ങൾ വരച്ച് തുടങ്ങുന്ന ചെറിയ ക്ലാസ്സിലെ കുട്ടികൾക്കു മുതൽ ഗവേഷണ വിദ്യാർത്ഥികൾക്ക് വരെ ഉപയോഗപ്രദമായ ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണ് ഇത്.          ജ്യാമിതീയ രൂപങ്ങളുടെ സഹായത്തോടെ ജ്യാമിതി പഠിക്കുവാനും പഠിപ്പിക്കുവാനും ഉപകാരപ്പെടുന്ന വളരെ നല്ല ഒരു Edubundu സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര. ഗണിതത്തിലെ ജ്യാമിതി പഠിപ്പിക്കാൻ ഇതിനേക്കാൾ നല്ല ഒരു സോഫ്റ്റ്‌വെയർ ഇല്ല എന്ന് തന്നെ പറയാം. ഒരു ഗണിത അദ്ധ്യാപികക്ക് ജിയോജിബ്ര ഉപയോഗിക്കാൻ അറിയേണ്ടത് വളരെ അത്യാവശ്യം ആണ്.  YouTube : https://www.youtube.com/watch?v=mWKZ7uO-9TQ