ഗണിതപഠനത്തിൽ വിദ്യാർത്ഥിയേയും അധ്യാപകനേയും ഒരുപോലെ
സഹായിക്കുന്ന ഒരു ഉബുണ്ടു സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര. ജ്യാമിതീയരൂപങ്ങൾ
വരച്ച് തുടങ്ങുന്ന ചെറിയ ക്ലാസ്സിലെ കുട്ടികൾക്കു മുതൽ ഗവേഷണ
വിദ്യാർത്ഥികൾക്ക് വരെ ഉപയോഗപ്രദമായ ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണ് ഇത്.
ജ്യാമിതീയ രൂപങ്ങളുടെ സഹായത്തോടെ ജ്യാമിതി പഠിക്കുവാനും പഠിപ്പിക്കുവാനും ഉപകാരപ്പെടുന്ന വളരെ നല്ല ഒരു Edubundu സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര. ഗണിതത്തിലെ ജ്യാമിതി പഠിപ്പിക്കാൻ ഇതിനേക്കാൾ നല്ല ഒരു സോഫ്റ്റ്‌വെയർ ഇല്ല എന്ന് തന്നെ പറയാം. ഒരു ഗണിത അദ്ധ്യാപികക്ക് ജിയോജിബ്ര ഉപയോഗിക്കാൻ അറിയേണ്ടത് വളരെ അത്യാവശ്യം ആണ്.
Comments
Post a Comment