കുറിപ്പുകളും ചെറുലേഖനങ്ങളും
ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ പേജുകളാണ് ബ്ലോഗുകൾ. ഒരു ബ്ലോഗിലെ
കുറിപ്പുകൾ വിപരീത സമയക്രമത്തിൽ, അതായത് പുതിയ കുറിപ്പുകൾ പേജിനു മുകൾ
ഭാഗത്തും പഴയവ പേജിന്റെ താഴ് ഭാഗത്തും വരാൻ പാകത്തിനാണ് സാധാരണയായി
ചിട്ടപ്പെടുത്താറ്. വിവിധ വിഷയങ്ങളെ കുറിച്ചുള്ള വാർത്തകളും,
അപഗ്രഥനങ്ങളും, വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളിൽ
ഉണ്ടാവുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശികവാർത്തകൾ, ചടങ്ങുകൾ,
എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു.
എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണമെന്ന് വ്യവസ്ഥയുമില്ല.
സാധാരണയായി ബ്ലോഗുകളിൽ എഴുത്തുകൾ, ചിത്രങ്ങൾ, മറ്റുബ്ലോഗുകൾ, വെബ്സൈറ്റുകൾ
എന്നിവയാണ് പ്രസിദ്ധീകരിക്കുക എന്നാലും ചിത്ര ബ്ലോഗുകൾ, വീഡിയോ ബ്ലോഗുകൾ,
ശബ്ദ ബ്ലോഗുകൾ എന്നിവയുമുണ്ട്.
എല്ലാ സ്കൂളുകൾക്കും സ്വന്തമായി ഒരു ബ്ലോഗ്
ഉണ്ടെങ്കിൽ സ്കൂളുകളിൽ നടക്കുന്ന എല്ലാ പാഠ്യ, പാഠ്യേതര
പ്രവർത്തനങ്ങളിലേയും മികവുകൾ ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ഒരു
മാധ്യമമായി ഇതിനെ ഉപയോഗിക്കാവുന്നതാണ്. ബ്ലോഗ് ഉണ്ടാക്കാനും പരിപാലിക്കാനും
വൈവിധ്യമാർന്ന ഇത് പല രീതികളുമുണ്ട്. ഇൻറർനെറ്റിൽ അനാവശ്യമായ
ആപ്ലിക്കേഷനുകൾ ഉള്ളതുകൊണ്ട് പല രീതിയിലുള്ള സോഫ്റ്റ്വെയറുകളുടെ ഉപയോഗം
വേണ്ട എന്നു വരുന്നു. സ്വന്തമായി വെബ് സർവർ എന്നുള്ളതും, ലോകത്തിലെവിടെയും
അപ്ലിക്കേഷൻ ഉപയോഗിച്ച് ഇൻറർനെറ്റ് ബ്ലോഗ് എഴുതാമെന്നുള്ളതും ബ്ലോഗിങ്ങ്
സൗകര്യപ്രദമാകുന്നു.
ഇപ്പോള്‍ സ്വന്തമായി BLOG ഉള്ളവരുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. നമ്മളുടെ രചനകളും, നമ്മള് എടുത്ത ചിത്രങ്ങളും, യാത്രകള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അനുഭവങ്ങളും, മറ്റും ഇടാന്‍ BLOG നേക്കാള്‍ പറ്റിയ വേറെ സ്ഥലം ഉണ്ടാകില്ല. ഒരു BLOG എങ്ങനെ തുടങ്ങാം എന്ന് ഈ വീഡിയോ കാണുന്നതോടെ നിങ്ങള്‍ക്ക് മനസിലാകും.
Youtube : https://www.youtube.com/watch?v=PmQ-iXi4WQc&t=28s
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും COMMENT രൂപത്തില്‍ പ്രതീക്ഷിക്കുന്നു...
എന്ന്
നിങ്ങളുടെ സ്വന്തം
NIVEDH
Informative...& Good presentation
ReplyDeleteThank You
Delete