General Image Manipulation Programme എന്നതിന്‍റെ ചുരുക്കെഴുത്താണ് ആദ്യകാലത്ത് GIMP എന്നറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന്‍ GIMP എന്നത് GNU Image Manipulation Programme എന്നതിന്‍റെ ചുരുക്കെഴുത്താണ്. 1995ല്‍ കാലിഫോര്‍ണിയ യുണിവേഴ് സിറ്റിയിലെ Bekerly കാമ്പസിലെവിദ്യാര്‍ത്ഥികളായ Peter Mattis, Spencer Kimbell എന്നിവര്‍ ചേര്‍ന്നാണ്ജിമ്പിന്‍റെ ആദ്യ പതിപ്പിന് രൂപം നല്‍കിയത്. 1986ല്‍ സ്ഥാപിതമായ eXperimental Computing Fecility (XCF) എന്ന സംഘടനക്ക് കീഴിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. വെര്‍ഷന്‍ 0.54 എന്ന ആദ്യ പതിപ്പ് 1996 ജനുവരിയില്‍ ആണ് പുറത്തിറങ്ങിയത്. ലോകത്തിലെ ആദ്യ Image Manipulation Programme ആയിരുന്നു അത്. പിന്നീട് Henrik, Brix Andersen, YoshinoriYama Kava തുടങ്ങി ധാരാളം പേര്‍ചേര്‍ന്നാണ് ജിമ്പിനെ പരിഷ്കരിച്ചു പുതിയ പതിപ്പ് ഇറക്കിയത്. ചിത്രങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള നിരവധി സംവിധാനങ്ങള്‍ ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇത്. ചിത്രം വരയ്ക്കാനും പെയിൻറിംഗിനും സഹായിക്കുന്ന ബ്രഷുകൾ, പെൻസിലുകൾ, എയർ ബ്രഷുകൾ, ക്ലോൺ തുടങ്ങിയ ടൂളുകൾ, ഒരേസമയം തന്നെ ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ജിമ്പിലൂടെ തുറന്നു വയ്ക്കാനുള്ള സാധ്യത, പാളികളുടെയും ചാനലുകളുടെയും സാന്നിധ്യം, വിവിധ ട്രാൻസ്ഫോം ടൂളുകൾ, സെലക്ഷൻ ടൂളുകൾ തുടങ്ങിയവ ജിമ്പിന്റെ ചില സവിശേഷതകൾ മാത്രമാണ്. .bmp, .gif, .jpeg, .mng, .pcf, .pdf, .png, .ps, .psd, .svg, .tiff, .tga, .xga, .xpm, തുടങ്ങി നിരവധി ഫയൽ ഫോർമാറ്റുകളിൽ ഉള്ള ചിത്രങ്ങൾ ജിമ്പ് ഉപയോഗിച്ച് തുറക്കാൻ സാധിക്കും
YouTube Link :
Part 1 - https://www.youtube.com/watch?v=oaOWfGUUY0w&t=34s
Part 2 - https://www.youtube.com/watch?v=oiiMJ9PTqHI
This comment has been removed by the author.
ReplyDeleteNice... Useful Information...
ReplyDelete