ഡിസംബർ 26...
രാവിലെ 9.05 മുതൽ 11.05 വരെയാണ് സൂര്യഗ്രഹണം...
സൂര്യഗ്രഹണ സമയത്ത് നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കാൻ പാടില്ല.
സൂര്യഗ്രഹണം സുരക്ഷിതമായി നിരീക്ഷിക്കാൻ എക്സ് റേ ഫിലിമോ അല്ലെങ്കിൽ UV പ്രൊട്ടക്ഷൻ ഉള്ള കൂളിംഗ് ഫിലിമോ ഉപയോഗിക്കാം...
അത്യപൂർവ്വമായ വലയസൂര്യഗ്രഹണം ആണ് നാളെ നടക്കാൻ പോകുന്നത്. എല്ലാവരും സുരക്ഷിതമായി സൂര്യ ഗ്രഹണം നിരീക്ഷിക്കുക...
സൂര്യഗ്രഹണവും ആയി ബന്ധപ്പെട്ട് വളരെയധികം അന്ധവിശ്വാസങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്...
1. സൂര്യഗ്രഹണ സമയത്ത് ഭക്ഷണം മൂടി വെക്കണം..
2. ഗ്രഹണ സമയത്ത് ഇത് ഭക്ഷണത്തിൽ വിഷാംശത്തിന്റ അളവ് ഉണ്ടായിരിക്കും അതിനാൽ ഗ്രഹണം കഴിഞ്ഞേ ഭക്ഷണം ഉണ്ടാക്കാവൂ...
3. ഗ്രഹണ സമയത്ത് ഗർഭിണികൾ കുട്ടികൾ സ്ത്രീകൾ തുടങ്ങിയവർ പുറത്തിറങ്ങാൻ പാടില്ല.
4. ഗർഭിണികൾ കമ്പിളിപ്പുതപ്പ് മുടി വീടിനുള്ളിൽ ഗ്രഹണം കഴിയുന്നതുവരെ കഴിച്ചു കൂട്ടണം..
തുടങ്ങി അനവധി അന്ധവിശ്വാസങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. ഇതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. അൾട്രാ വയലറ്റ് രശ്മികൾ വരുന്നതുകൊണ്ട് നേരിട്ട് സൂര്യനെ നോക്കിയാൽ കണ്ണ് തകരാറിൽ ആവാൻ സാധ്യത കൂടുതലാണ്, അതുകൊണ്ടായിരിക്കാം നമ്മളുടെ പിന്മുറക്കാർ ഇതുപോലെ പറഞ്ഞത്.
സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങിയാലോ ഭക്ഷണം കഴിച്ചാലോ യാതൊരു പ്രശ്നവുമില്ല...
Comments
Post a Comment